8 December 2025, Monday

Related news

November 11, 2025
October 15, 2025
September 25, 2025
September 25, 2025
September 9, 2025
September 9, 2025
August 2, 2025
August 2, 2025
July 15, 2025
July 14, 2025

കർദിനാൾ ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കാന്‍ ഹർജി

Janayugom Webdesk
കൊച്ചി
January 31, 2023 10:03 pm

സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി. ജോഷി വർഗീസാണ് ഹർജി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ആലഞ്ചേരി ജാമ്യം എടുത്തത്. അതിരൂപതയുടെ 1.60 ഏക്കർ ഭൂമി വിവിധ ആളുകൾക്ക് വില്പന നടത്തിയതിൽ ക്രമക്കേടുണ്ടെന്ന ജോഷി വർഗീസിന്റെ പരാതിയിൽ പ്രഥമദൃഷ്ടിയാൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കർദ്ദിനാൾ അടക്കം മൂന്ന് പേരെ പ്രതിയാക്കി ആറ് കേസുകളെടുത്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന അടക്കമുള്ളവകുപ്പുകൾ ചുമത്തിയാണ് കേസുകൾ. കർദ്ദിനാളിന് പുറമെ സിറോ മലബാർ സഭയുടെ മുൻ പ്രോക്യൂറേറ്റർ ജോഷി പുതുവ, ഭൂമി വില്പനയുടെ ഇടനിലക്കാരൻ സാജു വ‍ർഗീസ് കുന്നേൽ എന്നിവരാണ് കൂട്ട് പ്രതികൾ. 

സിറോ മലബാർ സഭ ഭൂമിയിടപാട് സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഉത്തരവിൽ ഹൈക്കോടതി സ്വീകരിക്കുന്ന തുടർ നടപടികളിൽ വാക്കാൽ അതൃപ്തി രേഖപ്പെടുത്തിയ ശേഷമാണ് സുപ്രീം കോടതി വിധി പറയാൻ മാറ്റിയത്. സഭാ ഭൂമിയിടപാടിലെ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീം കോടതിയിൽ എത്തിയിരുന്നു. 

ആസ്തി വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത ബത്തേരി രൂപത അടക്കം നല്കിയ ഹർജികളിലും കോടതി രണ്ടു ദിവസം വാദം കേട്ടു. കേസിൽ കക്ഷി ചേരാൻ കേരള കത്തോലിക് ചർച്ച് റിഫോംസ് ഗ്രൂപ്പും ഷൈൻ വർഗീസും നൽകിയ അപേക്ഷ കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ ഇവരെ കക്ഷി ചേർക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു. 

Eng­lish Sum­ma­ry: Peti­tion to can­cel Car­di­nal Alencher­i’s bail
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.