യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയിലേക്ക്.സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍മാങ്കൂട്ടലിന്‍റെ സ്ഥാനമേക്കല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍സിഫ് കോടതിയിലെ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹാര്‍ജി നല്‍കുന്നത്. യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഹൈക്കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് പാലക്കാട് ജില്ലയിലെ കേസും ഹൈക്കോടതി പരിഗണിക്കട്ടെ എന്ന് കോടതി തീരുമാനിച്ചത്. കേസുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ പറഞ്ഞു.
പെരുവെമ്പിൽനിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഹർജി നൽകിയത്. ഹർജി തള്ളിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിലെ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും.മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പലിന്‍റെ ജില്ലയിൽ വ്യാപകമായി തെരഞ്ഞെടുപ്പ് കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി വോട്ടുകൾ രേഖപ്പെടുത്തിയെന്നാണ് എതിർപക്ഷത്തിന്റെ ആരോപണം. ഇത് ഹൈക്കോടതിയിലും ഉന്നയിക്കും. രാജ്യദ്രോഹമടക്കം ചുമത്താവുന്ന കുറ്റം ചെയ്‌ത തെരഞ്ഞെടുപ്പ് പ്രക്രിയ അംഗീകരിക്കരുതെന്നും ഇവർ ആവശ്യപ്പെടും.
ഷാഫി പറമ്പിലിന്‍റെ നോമിനിയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍. എ ഗ്രൂപ്പിന്‍റെ പ്രതിനിധഇയായിട്ടാണ് രാഹുല്‍ എത്തിയതെങ്കിലും ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ ഇതുവരെയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഷാഫി എ ഗ്രൂപ്പ് ആണെന്നു പറയുന്നുണ്ടെങ്കിലും കെസി ‑വിഡി അച്ചുതണ്ടിന്‍റെ ഏറ്റവും അടുത്ത വ്യക്താക്കളില്‍ ഒരാളുകൂടിയാണ്
English Summary:
Petition to nullify Youth Congress election to High Court
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.