20 January 2026, Tuesday

Related news

May 17, 2025
September 17, 2024
August 12, 2024
August 5, 2024
June 29, 2024
June 26, 2024
June 25, 2024
June 20, 2024
May 16, 2024
May 13, 2024

കെജ്‌രിവാളിനെ മാറ്റണമെന്ന ഹര്‍ജി: അരലക്ഷം പിഴ

Janayugom Webdesk
ന്യൂഡല്‍ഹി
April 10, 2024 9:37 pm

മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹര്‍ജിക്കാരന് അരലക്ഷം രൂപ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 

മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി തുടരേ എത്തുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. സുപ്രീംകോടതിയോ ഹൈക്കോടതിയോ മുഖ്യമന്ത്രിമാരെ നീക്കാറില്ല. വിഷയത്തില്‍ നടപടി എടുക്കേണ്ടത് ലഫ്റ്റനന്റ് ഗവര്‍ണറാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവിടെ രാഷ്ട്രീയ പ്രസംഗം വേണ്ട. റോഡിന്റെ മൂലയിൽ പോയി നടത്തിയാൽ മതി. ഇനിയും വാദിച്ചാൽ പിഴത്തുക ഇനിയും കൂടുമെന്നും കോടതി മുന്നറിയിപ്പ് നൽകി. 

മുൻ ആംആദ്മി പാർട്ടി എംഎൽഎ സന്ദീപ് കുമാർ ആണ് ഹർജിക്കാരൻ. മൂന്നാം തവണയാണ് ഇതേ ആവശ്യം ഉന്നയിച്ചുള്ള കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചത്. നേരത്തെ സിംഗിള്‍ ബെഞ്ച് പരിഗണിച്ച ഹര്‍ജി ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. 

Eng­lish Sum­ma­ry: Peti­tion to trans­fer Kejri­w­al: fine of half a lakh

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.