8 December 2025, Monday

Related news

December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025

വധശിക്ഷ നടപ്പാക്കാൻ തൂക്കുകയറിന് പകരം വിഷം കുത്തിവയ്ക്കാന്‍ ഹര്‍ജി; സർക്കാരിന്റെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി സുപ്രീം കോടതി

Janayugom Webdesk
ഡൽഹി
October 15, 2025 8:16 pm

വധശിക്ഷ നടപ്പാക്കാൻ മറ്റ് മാർഗങ്ങൾ അവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിന്റെ എതിർപ്പ് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി. തൂക്കിക്കൊല്ലൽ എന്ന പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി മറ്റ് വഴികൾ നിർദേശിച്ചുള്ള പൊതു താൽപര്യഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. കുറ്റവാളികൾക്ക് വധശിക്ഷ നടപ്പാക്കാനുള്ള ഒരു മാർഗമായി വിഷം കുത്തിവയ്ക്കൽ പരിഗണിക്കണമെന്നായിരുന്നു ഹർജിയിൽ നിർദേശിച്ചിരുന്നത്.

തൂക്കികൊല വളരെ പഴയ നടപടിക്രമമാണ്. അതിന് പകരം മറ്റ് മാർഗങ്ങൾ എന്ന പരിഷ്കാരങ്ങളെ സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തതാണ് പ്രശ്നമമെന്നും കോടതി ചൂണ്ടിക്കാട്ടി. കാലക്രമേണ കാര്യങ്ങൾ മാറുമെന്നും ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

എന്നാൽ ഈ നിർദേശം ഒരിക്കലും പ്രായോഗികമല്ലെന്നാണ് സർക്കാർ നൽകിയ എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നത്. സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക സോണിയ മാത്തൂർ, തടവുകാർക്ക് ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുന്നത് എളുപ്പമല്ല അത് നയന്ത്രപരമായ തീരുമാനങ്ങളിൽ ഉൾപ്പെടുന്നതാണെന്നും ചൂണ്ടിക്കാട്ടി. കേസ് നവംബർ 11 വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.