25 January 2026, Sunday

Related news

January 22, 2026
January 20, 2026
January 13, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026
January 4, 2026
December 30, 2025
December 28, 2025

കര്‍ണാടകയില്‍ പെട്രോള്‍ വില കൂട്ടി

Janayugom Webdesk
ബംഗളൂരു
June 15, 2024 8:50 pm

വില്പന നികുതി വര്‍ധിപ്പിച്ചതോടെ കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് മൂന്ന്, ഡീസലിന് 3.5 രൂപ വീതമാണ് വര്‍ധിപ്പിച്ചത്. പെട്രോളിന്റെ വില്പന നികുതി 25.92ല്‍ നിന്ന് 29.98 ശതമാനമായാണ് വര്‍ധിപ്പിച്ചത്. 3.92 ശതമാനമാണ് വര്‍ധന. ഡീസലിന് 4.1 ശതമാനം വര്‍ധന വരുത്തിയതായി ധനകാര്യമന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 

സംസ്ഥാനത്തിന്റെ വരുമാനവും ധനസ്ഥിതിയും സംബന്ധിച്ച അവലോകനയോഗത്തിന് ശേഷം ധനകാര്യ വകുപ്പ്കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ദരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. വരുമാനപരിധി ഉയര്‍ത്തുന്നതിനായി മുഴുവന്‍ ജീവനക്കാരും കഠിനാധ്വാനം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭാ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഉടന്‍ നടപ്പാക്കും. 28 സീറ്റുകളില്‍ എന്‍ഡിഎ ‑19, ബിജെപി-17, ജെഡിയു- രണ്ട്, കോണ്‍ഗ്രസ്- ഒമ്പത് വീതമാണ് വിജയിച്ചത്.

Eng­lish Summary:Petrol price hiked in Karnataka

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.