21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026

ട്രെയിൻ യാത്രയില്‍ ഇനി വളര്‍ത്തുമൃഗങ്ങളെയും ഒപ്പം കൂട്ടാം

*വിജ്ഞാപനം പുറത്തിറക്കി റെയിൽവേ 
കെ കെ ജയേഷ്
കോഴിക്കോട്
May 7, 2023 8:08 pm

ട്രെയിൻ യാത്രയ്ക്ക് വളർത്തു മൃഗങ്ങൾക്കും ഇനി ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈൻ ബുക്കിംഗ് സംവിധാനം സംബന്ധിച്ചുള്ള വിജ്ഞാപനം റെയിൽവേ പുറത്തിറക്കി. വീട്ടിൽ വളർത്തുന്ന ചെറിയ വളർത്തു മൃഗങ്ങളായ നായകളെയും പൂച്ചകളെയുമാണ് ട്രെയിൻ യാത്രയ്ക്ക് ഒപ്പം കൂട്ടാൻ അനുമതിയുള്ളത്.
നേരത്തെയും ട്രെയിൻ യാത്രയിൽ വളർത്തു മൃഗങ്ങളെ ഒപ്പം കൊണ്ടുപോകാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ പ്രായോഗിക ബുദ്ധിമുട്ട് കാരണം പലരും ഇതിന് മടിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഗാർഡ് റൂമിൽ കൂട് ബുക്ക് ചെയ്ത് ഉടമകൾക്ക് മൃഗങ്ങളെ യാത്രയിൽ ഒപ്പം കൂട്ടാനായിരുന്നു അനുമതി. ഇതിന് പുറമെ ഫസ്റ്റ് ക്ലാസ്, എ സി ക്യാബിനോ കൂപ്പെയോ മൊത്തമായി റിസർവ് ചെയ്ത ശേഷം വളർത്തു മൃഗങ്ങളെ ഒപ്പം കൂട്ടാമായിരുന്നു. ഇതിനായി റെയിൽവേ റിസർവേഷൻ ഓഫീസർക്ക് അപേക്ഷ നൽകി അനുമതി വാങ്ങേണ്ടിയിരുന്നു. 

സെക്കന്റ് ക്ലാസ് യാത്രയിൽ മൃഗങ്ങളെ പെട്ടിയിലാക്കി മറ്റു യാത്രക്കാർക്ക് ഭീഷണിയാവാത്ത തരത്തിൽ മാത്രം യാത്ര ചെയ്യാനും അനുമതിയുണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം അപേക്ഷ നൽകി പ്രത്യേക അനുമതി ഉൾപ്പെടെ വാങ്ങേണ്ടിയിരുന്നത് കൊണ്ട് കുറഞ്ഞ ശതമാനം ആളുകൾ മാത്രമായിരുന്നു ഇത്തരത്തിൽ മൃഗങ്ങളെ ഒപ്പം കൂട്ടിയിരുന്നത്. ഉടമകളുടെ പ്രയാസം പരിഗണിച്ചാണ് വിദേശരാജ്യങ്ങളുടെ മാതൃക പിന്തുടർന്നുകൊണ്ട് പുതിയ ഓൺലൈൻ റിസർവേഷൻ തീരുമാനം റെയിൽവേ കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ പ്രത്യേക അപേക്ഷ നൽകാതെ തന്നെ ഉടമകൾക്ക് യാത്ര ചെയ്യുന്ന കമ്പാർട്ട്മെന്റിൽ തങ്ങളോടൊപ്പം മൃഗങ്ങളെയും കൂട്ടാൻ അവസരം ലഭിക്കും. അധികം വൈകാതെ തന്നെ വളർത്തു മൃഗങ്ങളെ ഒപ്പം കൂട്ടാനുള്ള ടിക്കറ്റ് റിസർവേഷൻ സംവിധാനം നിലവിൽ വരുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. 

ആദ്യഘട്ടത്തിൽ ഫസ്റ്റ് ക്ലാസ് എ സി കമ്പാർട്ട്മെന്റുകളിലാണ് റെയിൽവേ സൗകര്യം ഒരുക്കുന്നത്. രണ്ട് ബർത്തുകളുള്ള എസി ഫസ്റ്റ് ക്ലാസ് കൂപ്പയോ നാല് ബർത്തുകളുള്ള എ സി ഫസ്റ്റ് ക്ലാസ് ക്യാബിനിലോ വളർത്തു മൃഗങ്ങളെ ഒപ്പം കൂട്ടി യാത്ര ചെയ്യാം. ട്രെയിൻ യാത്രയുടെ ആദ്യ ടിക്കറ്റ് ചാർട്ട് പുറത്തിറക്കിയതിന് ശേഷമായിരിക്കും പെറ്റ് ബുക്കിംഗിന് അവസരം ലഭിക്കുക. ഇതിന് ഉടമയുടെ ടിക്കറ്റ് ബുക്കിംഗ് ആദ്യം കൺഫോം ആയിരിക്കണം. ശേഷം ഉടമയുടെ പിഎൻആർ നമ്പറിൽ തന്നെയായിരിക്കും മൃഗത്തിന്റെയും ടിക്കറ്റ് റിസർവ് ചെയ്യാൻ സാധിക്കുക. ഒരു പിഎൻആർ നമ്പറിൽ ഒരു മൃഗം എന്ന രീതിയിലാക്കും ടിക്കറ്റ് അനുവദിക്കുക. 

ഏതെങ്കിലും കാരണത്താൽ യാത്രക്കാരൻ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ വളർത്തു മൃഗങ്ങളുടെ ടിക്കറ്റിന്റെ പണം തിരികെ ലഭിക്കില്ല. ഇനി ട്രെയിൻ മൂന്നു മണിക്കൂറിൽ കൂടുതലോ വൈകുകയോ റദ്ദാക്കുകയോ ചെയ്താലും ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യില്ല. ഇതേ സമയം യാത്രക്കാരന് ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. മൃഗങ്ങൾക്ക് ആവശ്യമായ വാക്സിനേഷനുകൾ നൽകുകയും ഇത് തെളിയിക്കാനാവശ്യമായ രേഖകൾ ഉടമ കൈയ്യിൽ കരുതുകയും വേണം. യാത്ര പുറപ്പെടുന്നതിന്റെ 24 മുതൽ 48 മണിക്കൂറിനുകം എടുത്തിട്ടുള്ള വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും കയ്യിൽ കരുതണം. അപൂർണമായ രേഖകളോടെ മൃഗത്തെ കൂടെ കൂട്ടിയാൽ ടിക്കറ്റിന്റെ ആറിരട്ടി പിഴ ചുമത്തുമെന്നും റെയിൽവേ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry; Pets can now be tak­en on train journeys
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.