23 February 2026, Monday

പിഎഫ്ഐ ഭീകരവാദ കേസ് : കരമന അഷ്റഫ് മൗലവിക്ക് ജാമ്യമില്ല

Janayugom Webdesk
തിരുവനന്തപുരം
February 23, 2026 3:11 pm

പിഎഫ്ഐ ഭീകരവാദ കേസില്‍ കരമന അഷ്റഫ് മൗലവിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. പിഎഫ്ഐ കേസില്‍ രണ്ടാം പ്രതിയാണ് .അഷ്റഫ് മൗലവിയുടെ വീട്ടിലെ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിരുന്നു.പി എഫ് ഐയുടെയും, ഇമാം കൗൺസിലിന്റെയും ദേശീയ നേതാവാണ് അഷ്റഫ് മൗലവി. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നേതൃപദവികളിലും ഇയാളുണ്ടായിരുന്നു.

2022ലാണ് ഇസ്ലാമിക ഭീകരവാദ സംഘടനയായ പിഎഫ്ഐയെ കേന്ദ്രസർക്കാർ നിരോധിച്ചത്. ഇതിന് പിന്നാലെ എൻഐഎ പിഎഫ്ഐ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്താണ് കരമന അഷ്റഫ് മൗലവിയും പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണ്ണായക രേഖകൾ കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.