നിയമവിരുദ്ധ ഫോൺ ചോർത്തൽ നടത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ നിയമനടപടി വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുരളീധരൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
സംസ്ഥാനത്ത് ഫോൺ ചോർത്താനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ടോയെ ന്ന് വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഫോൺ ചോർത്തലിന് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്തുവിടണമെന്നും മുരളീധരൻ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ അനുമതിയില്ലാതെയുള്ള ഫോൺ ചോർത്തൽ ഭരണഘടനാവിരുദ്ധവും പൗരാവകാശ ലംഘനവുമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പി വി അൻവറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.