7 January 2026, Wednesday

Related news

January 7, 2026
January 3, 2026
December 4, 2025
December 1, 2025
November 29, 2025
November 15, 2025
October 24, 2025
October 18, 2025
October 3, 2025
September 19, 2025

ഫോൺ ചോർത്തൽ നിയമവിരുദ്ധം; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് മദ്രാസ് ഹൈക്കോടതി

Janayugom Webdesk
ചെന്നൈ
July 2, 2025 9:42 pm

ഫോൺ ചോർത്തൽ നിയമവിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി. കുറ്റകൃത്യം തടയാനെന്ന പേരിൽ ഫോൺ ചോർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സി ബി ഐ കേസിൽ പ്രതിയായ ചെന്നൈ സ്വദേശി നൽകിയ ഹർജിയിലാണ് ഈ സുപ്രധാന ഉത്തരവ്. 2011‑ൽ ഇയാളുടെ ഫോൺ ചോർത്താൻ ആഭ്യന്തര മന്ത്രാലയം നൽകിയ അനുമതി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. 

രാജ്യസുരക്ഷയുമായോ ജനങ്ങളുടെ സുരക്ഷയുമായോ ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ, അനുമതിയോടെ മാത്രമേ ഫോൺ സംഭാഷണം പകർത്താൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഫോൺ ചോർത്തൽ സ്വകാര്യതാ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും, സ്വകാര്യതാ അവകാശം വ്യക്തിസ്വാതന്ത്ര്യത്തിൽ പരമപ്രധാനമാണെന്നും കോടതി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.