23 January 2026, Friday

Related news

January 22, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 18, 2026

ശബരിമലയിലെ ഫോട്ടോഷൂട്ട്; പൊലീസുകാർക്ക് പ്രത്യേക പരിശീലനവും പരിസരം വൃത്തിയാക്കലും ശിക്ഷ

Janayugom Webdesk
തിരുവനന്തപുരം
November 27, 2024 12:38 pm

ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദത്തിൽ പൊലീസുകാർക്ക് ശിക്ഷാനടപടിയുടെ ഭാഗമായി കെപിഎ നാല് നാല് ബറ്റാലിയനിൽ നാലുദിവസത്തെ പ്രത്യേക പരിശീലനം നൽകും. കൂടാതെ ശബരിമലയും പരിസരവും വൃത്തിയാക്കുക തുടങ്ങിയവയാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് ഏറെ ചർച്ചകൾക്ക് കാരണമായ ഫോട്ടോഷൂട്ട് നടന്നത്. പടി ഡ്യൂട്ടി ഒഴിഞ്ഞ പോലീസുകാരാണ് ഫോട്ടോ എടുത്തത്. 

പൊലീസുകാരുടെ വിവാദ ഫോട്ടോഷൂട്ടിൽ കടുത്ത നടപടികൾ വേണ്ടെന്ന് ആയിരുന്നു എഡിജിപി റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം എഡിജിപിഎസ് ശ്രീജിത്ത് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് നിര്‍ദേശം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഡിജിപി ഇന്ന് ഹൈക്കോടതിക്ക് കൈമാറും. കഴിഞ്ഞ ശനിയാഴ്ചയാണ് ഏറെ ചർച്ചകൾക്ക് കാരണമായ ഫോട്ടോഷൂട്ട് നടന്നത്. 

പടി ഡ്യൂട്ടി ഒഴിഞ്ഞ എസ്എപി ക്യാമ്പിലെ 23 പോലീസുകാരാണ് ഫോട്ടോ എടുത്തത്. ശബരിമലയിലെ ജോലിയിൽനിന്ന് ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക് മാറ്റും. വീട്ടിലേക്ക് പോകാൻ സാധിക്കാത്ത വിധത്തിലുള്ള തീവ്ര പരിശീലനം ആണ് നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.