28 December 2025, Sunday

Related news

December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025

ബിജെപി ഫ്ലക്സ് ബോർഡിൽ മോഡിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരന്റെ ചിത്രം; പരാതി നൽകി യൂത്ത് കോൺഗ്രസ്

Janayugom Webdesk
മലപ്പുറം
March 8, 2024 6:15 pm

കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് അടിച്ചതിനെതിരെ പൊലീസില്‍ പരാതി നൽകി യൂത്ത് കോൺഗ്രസ്. മലപ്പുറം നിലമ്പൂരിലാണ് മോഡിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരൻ്റെ ചിത്രം വച്ചത്. സംഭവം വിവാദമായതോടെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കോൺഗ്രസ് നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനത്തിനു പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്. പത്മജയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്താണ് പോസ്റ്റർ. പ്രധാനമന്ത്രി മോഡിയ്ക്കും പത്മജയ്ക്കുമൊപ്പമാണ് കെ കരുണാകരൻ്റെ ചിത്രം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി പോസ്റ്റർ നശിപ്പിച്ചു.

Eng­lish Sum­ma­ry: pic­ture k karunakaran with modi pad­ma­ja bjp flex board
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.