5 March 2026, Thursday

പൈലറ്റിനെ കാണാനില്ല; ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നു വീണതായി സൂചന

Janayugom Webdesk
ന്യൂഡൽഹി
March 5, 2026 9:41 pm

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നു വീണതായി സൂചന. വിമാനത്തിന് റഡാർ ബന്ധം നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. വിമാനത്തിന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താനായി വ്യോമസേനയുടെ ഒരു സംഘത്തെ നിയോഗിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
സുഖോയ്-30 എംകെ 1 യുദ്ധവിമാനമാണ് അസമിൽ വെച്ച് കാണാതായത്. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായുള്ള വിവരത്തെതുടര്‍ന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹട്ടി പ്രതിരോധ പിആര്‍ഒ അറിയിച്ചു. വ്യോമസേനയാണ് ഇതുസംബന്ധിച്ച പരിശോധന നടത്തുന്നത്.. വിമാനത്തിന്റെ പൈലറ്റിനെയും കാണാനില്ലെന്നാണ് വിവരം. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.