22 January 2026, Thursday

Related news

January 16, 2026
January 7, 2026
January 3, 2026
January 3, 2026
December 16, 2025
December 7, 2025
December 1, 2025
November 6, 2025
November 1, 2025
October 23, 2025

ടയർകമ്പനികളിൽ നിന്നും പിഴ ഈടാക്കാന്‍ പ്രതിപക്ഷം സഹകരിക്കുമോ?: മുഖ്യമന്ത്രി 

പ്രത്യേക ലേഖകൻ
കോട്ടയം
August 30, 2023 9:25 pm
കൊള്ള ലാഭം കൊയ്യുന്ന ടയർകമ്പനികളിൽ നിന്നും പിഴ ഈടാക്കി റബ്ബർകർഷകർക്ക് നൽകാനുള്ള നടപടികളിൽ സർക്കാരിനൊപ്പം നിലകൊള്ളാൻ പ്രതിപക്ഷം തയ്യാറാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂരോപ്പടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്‌ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ കൊള്ളലാഭം കൊയ്യുന്ന ടയർ കമ്പനികളുടെ വഞ്ചന കണക്കുസഹിതം തുറന്നു കാട്ടിയിരുന്നു. എംആർഎഫ് ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ അടയ്ക്കേണ്ടത് 1788 കോടി രൂപയുടെ പിഴയാണ്. എംആർഎഫിന്റെ മാത്രം വിഹിതം 622 കോടിയും. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ പോയി ടയർ കമ്പനികൾ വിധി അസ്ഥിരപ്പെടുത്തിയെങ്കിലും കോമ്പറ്റീഷൻ കമ്മിഷൻ ഇതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. എംആർഎഫ് അടക്കമുള്ള ടയർകുത്തകകൾക്കെതിരെ സർക്കാരിനൊപ്പം ഒരേ സ്വരത്തിൽ നിലപാടു സ്വീകരിക്കാനും കർഷക താല്പര്യങ്ങൾക്കായി സ്വരമുയർത്താനും പ്രതിപക്ഷത്തിനു കഴിയുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.
വറുതിയുടെ ഓണത്തിനായി കാത്തിരുന്ന പ്രതിപക്ഷത്തിന് മുഖത്തേറ്റ അടിയാണ് ഓണവിപണിയുടെ കണക്കുകൾ. അത്തം മുതൽ ഓണം വരെ സിവിൽ സപ്ലൈസ് വിപണകേന്ദ്രങ്ങളിൽ നടന്നത് ഏഴുകോടിയുടെ കച്ചവടമാണ്. ആകെ 170 കോടിയുടെ കച്ചവടം. 32 ലക്ഷം കാർഡുടമകൾ വിപണിയുടെ ഭാഗമായി. 2681 മെട്രിക് ടൺ പഴം-പച്ചക്കറികൾ വിറ്റഴിഞ്ഞു. സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞവർക്ക് വായ്പൂട്ടേണ്ടി വന്നു- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സിപിഐ ജില്ലാ സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ. വി ബി ബിനു അധ്യക്ഷത വഹിച്ചു.
എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, മന്ത്രിമാരായ പി പ്രസാദ്, വി എൻ വാസവൻ, കെ കൃഷ്ണൻകുട്ടി, കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, കോൺഗ്രസ് എസ് പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ, ചീഫ് വിപ്പ് എൻ ജയരാ‍ജ്, സ്ഥാനാർത്ഥി ജെയ്‌ക് സി തോമസ് എന്നിവർ പ്രസംഗിച്ചു.
Eng­lish Sum­ma­ry: chief min­is­ter pinarayi-vijayan speech
You may also like this video

<

/div>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.