ദേശീയ പാതയിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. അമ്പലപ്പുഴ ജംഗ്ഷന് തെക്ക് നവരാക്കൽ ക്ഷേത്രത്തിന് സമീപമാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം വൻ തോതിൽ പാഴായത്. ബിഎസ്എൻഎല്ലിന്റെ കേബിൾ യന്ത്രം സ്ഥാപിക്കുന്നതിനിടെയാണ് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയത്. ദേശീയ പാതക്ക് കുറുകെ സ്ഥാപിച്ച പൈപ്പ് ലൈനാണ് പൊട്ടിയത്. ഇതോടെ പ്രദേശമാകെ പ്രളയ സമാനമാകുകയായിരുന്നു. ദേശീയ പാതയിൽ ഇതിനെത്തുടർന്ന് ഗതാഗതം നിലക്കുകയും ചെയ്തു. തുടർന്ന് പമ്പിംഗ് നിർത്തിവെച്ച ശേഷം അധികൃതരെത്തി അറ്റകുറ്റപ്പണി നടത്തി. തൊട്ടടുത്ത വീടും വെള്ളത്തിൽ മുങ്ങി. ദേശീയപാതാ നിർമാണത്തിനിടെ ഇത്തരത്തിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത് നിത്യ സംഭവമായിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.