
രാജ്യ തലസ്ഥാനത്ത് പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ആറ് വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. നായ കുട്ടിയുടെ വലതുചെവി കടിച്ചെടുത്തു. സംഭവത്തിൽ നായയുടെ ഉടമയായ രാജേഷ് പാലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് പ്രേം നഗറിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയുടെ പിറ്റ്ബുൾ ആക്രമിക്കുകയായിരുന്നു. ആക്രമണം മാരകമാകുന്നതിന് മുമ്പ് മാതാപിതാക്കളും അയൽക്കാരും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.
അയൽക്കാരുടെ സഹായത്തോടെ മാതാപിതാക്കൾ കുട്ടിയെ രോഹിണിയിലെ ബി എസ് എ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നായയെ രാജേഷ് പാലിൻ്റെ മകൻ സച്ചിൻ പാൽ ഒന്നര വർഷം മുമ്പ് വീട്ടിലേക്ക് കൊണ്ടുവന്നതാണെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ വധശ്രമക്കേസിൽ ജയിലിൽ കഴിയുകയാണ് സച്ചിൻ. കുട്ടിയുടെ പിതാവ് ദിനേശ് (32) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നായ ഉടമ രാജേഷ് പാലിനെതിരെ പ്രേം നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.