11 January 2026, Sunday

Related news

January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026

യൂത്ത് ലീഗ് മാർച്ചിലെ അക്രമം; പി കെ ഫിറോസ് റിമാൻഡിൽ

Janayugom Webdesk
തിരുവനന്തപുരം
January 23, 2023 11:17 pm

മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തു. ഉച്ചയോടെ പാളയത്ത് വച്ച് അറസ്റ്റിലായ ഫിറോസിനെ വഞ്ചിയൂർ കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വിവിധ വിഷയങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസിനെതിരെ ആക്രമണം നടത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസെടുത്തത്. കേസിൽ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്. മാർച്ചുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ അറസ്റ്റിലായ 28 യൂത്ത് ലീഗ് നേതാക്കൾ നിലവിൽ റിമാൻഡിലാണ്.

Eng­lish Sum­ma­ry: pk firoze arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.