22 January 2026, Thursday

പി കെ കൃഷ്ണദാസ് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി

Janayugom Webdesk
പരപ്പനങ്ങാടി
August 5, 2025 10:59 pm

സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പി കെ കൃഷ്ണദാസിനെ വീണ്ടും തെരഞ്ഞെടുത്തു. മൂന്നാംതവണയാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നത്. എകെഎസ്‌ടിയു സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. പെരുമ്പടപ്പ് അയിരൂർ എയുപി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ, പെരുമ്പടപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരപ്പനങ്ങാടിയിൽ കെ ബാബുരാജ് നഗർ, കെ പ്രഭാകരൻ നഗർ എന്നിവിടങ്ങളിലായാണ് മൂന്നുദിവസത്തെ ജില്ലാസമ്മേളന പരിപാടികൾ നടന്നത്. 

ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, ദേശീയ കൗൺസിൽ അംഗങ്ങളായ രാജാജി മാത്യു തോമസ്, മന്ത്രി കെ രാജൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, മന്ത്രി ജി ആർ അനിൽ, മുല്ലക്കര രത്നാകരൻ, സി കെ ശശിധരൻ എന്നിവർ പങ്കെടുത്തു. 45 അംഗ ജില്ലാകൗൺസിലിനെയും അഞ്ച് കാൻഡിഡേറ്റ് അംഗങ്ങളെയും 18 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.