18 January 2026, Sunday

അച്ഛൻ മരിച്ചത് അൾസർ മൂർച്ഛിച്ച്; കെ എം ഷാജിയുടെ വാദം തള്ളി കുഞ്ഞനന്തന്റെ മകൾ ഷബ്ന

Janayugom Webdesk
കോഴിക്കോട്
February 22, 2024 7:13 pm

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ എം ഷാജിയുടെ വാദം തള്ളി കുഞ്ഞനന്തന്റെ മകൾ ഷബ്ന മനോഹരൻ. മരണത്തിൽ ദുരൂഹതയില്ലെന്നും കുഞ്ഞനന്തന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സർക്കാർ ആണെന്നും ഷബ്ന പറഞ്ഞു. കൊന്നത് യുഡിഎഫ് സർക്കാർ ആണെന്നും അൾസർ മൂർച്ഛിച്ചാണ് പിതാവ് മരിച്ചതെന്നും ഷബ്ന പറഞ്ഞു.

ടി പി കൊലക്കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏകകണ്ണി കുഞ്ഞനന്തനാണെന്നും ഭക്ഷ്യവിഷബാധ ഏറ്റാണ് കുഞ്ഞനന്തൻ മരിച്ചതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി ആരോപിച്ചിരുന്നു. കൊണ്ടോട്ടി മുനിസിപ്പൽ മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാപന സമ്മേളനത്തിലാണ് കെ എം ഷാജി വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. ടി പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി കെ കുഞ്ഞനന്തൻ. വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.

Eng­lish Sum­ma­ry: pk kun­janan­thans daugh­ter shab­na s reply to km shaji
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.