
പികെവി സെന്റർ ഫോർ ഹ്യുമൻ ഡെവലപ്മെന്റ് ആന്റ് കൾച്ചറൽ അഫീയേഴ്സ് കിടങ്ങൂർ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ പികെവി പുരസ്കാരത്തിന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ മുന്‍ എംപിയെ തെരെഞ്ഞെടുത്തു. ഡോ. സിറിയക് തോമസ് ചെയർമാനും ജോസ് പനച്ചിപ്പുറം, ഡോ. ജിനു സക്കറിയ ഉമ്മൻ എന്നിവർ അംഗങ്ങളുമായ അവാർഡ് നിർണ്ണയ കമ്മറ്റിയാണ് പൊതു ജനങ്ങളിൽ നിന്നും ലഭിച്ച നാമ നിർദേശങ്ങളിൽ നിന്നും പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്.
രാഷ്ട്രീയ പൊതു ജീവിതത്തിൽ കറ പുരാളതെ തന്റെ പൊതു ജീവിതം വിശുദ്ധിയോടെ കാത്ത് സൂക്ഷിച്ച വ്യക്തി എന്ന നിലയിലാണ് പന്ന്യൻ രവീന്ദ്രനെ പികെവി പുരസ്കാരത്തിന് അർഹനാക്കിയത്. 10000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 12 ന് വൈകിട്ട് 4.30 ന് പികെവിയുടെ ജന്മ നാടായ കിടങ്ങൂരിൽ വച്ച് ഗവ. എൽ പി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ മൃഗ സംരക്ഷണ — ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പുരസ്കാരം സമർപ്പിക്കും.
english summary;PKV award to Pannyan Ravindran
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.