1 March 2026, Sunday

പികെവി ജന്മശതാബ്ദി ദിനാചരണം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
March 1, 2026 8:10 am

പ്രമുഖ സിപിഐ നേതാവും മുൻ മുഖ്യമന്ത്രിയും പ്രമുഖ പാർലമെന്റേറിയനും ആയിരുന്ന പികെവിയുടെ ജന്മശതാബ്ദി ദിനാചരണം ഇന്ന്. ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഹ്വാനം ചെയ്തു.
വിദ്യാർത്ഥിയായിരിക്കെ പൊതുരംഗത്തെത്തിയ അദ്ദേഹം എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളുടെ ദേശീയ ഭാരവാഹിത്വങ്ങളും സിപിഐ സംസ്ഥാന സെക്രട്ടറി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം തുടങ്ങിയ ചുമതലകളും വഹിച്ചു. നിയമസഭയിലും പാർലമെന്റിലും അംഗമായിരിക്കെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് അദ്ദേഹം ശ്രമിച്ചു. ഭരണാധികാരി എന്ന നിലയിലും ജനക്ഷേമ പ്രവർത്തനങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപരിഗണന. പാർട്ടി ഓഫീസുകൾ അലങ്കരിച്ചും പതാകകൾ ഉയർത്തിയും യോഗങ്ങൾ സംഘടിപ്പിച്ചും ജന്മ ശതാബ്ദി ദിനാചരണം നടത്തണമെന്ന് ബിനോയ് വിശ്വം അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.