19 February 2026, Thursday

പി കെ വി ദിനാചരണം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
July 12, 2023 6:30 am

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് പി കെ വാസുദേവന്‍നായരുടെ ചരമദിനം ഇന്ന് ആചരിക്കും. സംസ്ഥാനത്തുടനീളം പാര്‍ട്ടി ഓഫിസുകള്‍ അലങ്കരിച്ചും പി കെ വിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും ദിനാചരണം വിജയിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി ഘടകങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന പട്ടത്തെ പി എസ് സ്മാരക മന്ദിരത്തില്‍ രാവിലെ 10.30ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പുഷ്പാര്‍ച്ചന നടത്തും. തിരുവനന്തപുരത്ത് ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ വൈകിട്ട് 4.30ന് ചേരുന്ന അനുസ്മരണ സമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. 

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.