
ഹോങ്കോങ്ങില്‍ വിമാന്പകടത്തില്‍ രണ്ട് മരണം. റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗ്രൗണ്ട് സർവീസ് വാഹനത്തിൽ ഇടിച്ചാണ് രണ്ട് തൊഴിലാളികൾ മരിച്ചത്. പുലർച്ചെ 3.53 നായിരുന്നു അപകടം.
ഹോങ്കോങ്ങിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (DWC) പുറപ്പെട്ട തുർക്കി വിമാനക്കമ്പനിയായ എയർ ACT സർവീസ് നടത്തുന്ന എമിറേറ്റ്‌സ് സ്കൈകാർഗോ വിമാനം EK9788 റൺവേയിൽ നിന്ന് തെന്നിമാറി എയർപോർട്ട് പട്രോൾ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അതേസമയം വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വിമാനം റൺവേയോട് ചേർന്നുള്ള കടലിൽ ഭാഗികമായി മുങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.