ന്യൂയോര്‍ക്ക് ലോങ് ഐലന്‍ഡില്‍ ഉണ്ടായ വിമാന അപകടത്തില്‍ ഇന്ത്യന്‍ വംശജയായ വീട്ടമ്മ മരിച്ചു. മകള്‍ക്കും വിമാനത്തിന്റെ പൈലറ്റിനും ഗുരുതരമായി പരിക്കേറ്റു.
63‑കാരിയായ റോമ ഗുപ്തയാണ് മരിച്ചത്. 33‑കാരിയായ മകള്‍ റീവ ഗുപ്തയ്ക്കാണ് പരിക്ക്. ലോംഗ് ഐലന്‍ഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ നാല് സീറ്റുകളുള്ള സിംഗിള്‍ എന്‍ജിന്‍ പൈപ്പര്‍ ചെറോക്കി ചെറുവിമാനമാണ് തകര്‍ന്നതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന് വീഴുന്നതിന് മുമ്പായി വിമാനത്തിന് തീ പിടിച്ചതായാണ് റിപ്പോര്‍ട്ട്.
തകര്‍ന്നുവീണ ഉടന്‍ തന്നെ റോമ മരിച്ചു. റീവയും 23‑കാരനായ പൈലറ്റ് ഇസ്ട്രക്ടറും നിലവില്‍ ആശുപത്രിയിലാണ്. രണ്ട് പേര്‍ക്കും ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. ദേഹമാസകലം പൊള്ളിയ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. യുഎസില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റാണ് റീവ. അപകടത്തില്‍പ്പെട്ട വിമാനം ആളുകള്‍ക്ക് പറക്കല്‍ അനുഭവങ്ങള്‍ നല്‍കുന്നതിനായിട്ടാണ് സജ്ജീകരിച്ചിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങളും നേരത്തെ ഉണ്ടായിരുന്നില്ല. എല്ലാ പരിശോധനകളും പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
English Sammury: Indian-origin woman died, daughter injured in plane crash in US
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.