
പടിഞ്ഞാറ്‍ ലിബിയയുടെ സൈനിക മേധാവി ഉള്‍പ്പെടെ ഏട്ട് പേരുടെ മരണത്തിനിടയാക്കിയ തുര്‍ക്കിയിലെ വിമാന അപകടത്തില്‍ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ബ്ലാക്ക് ബോക്സുകള്‍ വിദഗ്ദര്‍ പരിശോധിക്കുന്നതിനായി അധികൃതര്‍. ലിബിയന്‍ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദും നാല് സൈനിക ഉദ്യോഗസ്ഥരും മൂന്ന് ക്രൂ അംഗങ്ങളും സഞ്ചരിച്ച സ്വകാര്യ ജെറ്റ് ചൊവ്വാഴ്ച തുർക്കിയിലെ തലസ്ഥാനമായ അങ്കാറയിൽ നിന്ന് പറന്നുയർന്ന ഉടൻ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ എല്ലാവരും മരിച്ചു. വിമാനത്തിലെ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് ലിബിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അങ്കാറയിൽ പ്രതിരോധ ചർച്ചകൾ നടത്തിയ ശേഷം ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് മടങ്ങുകയായിരുന്നു ഉന്നതതല പ്രതിനിധി സംഘം. അന്വേഷണത്തിൽ സഹായിക്കുന്നതിനായി ബുധൻ പുലർച്ചെ ലിബിയയിൽ നിന്ന് കൊല്ലപ്പെട്ടവരുടെ അഞ്ച് കുടുംബാംഗങ്ങൾ ഉൾപ്പെടെ 22 പേരുടെ ഒരു പ്രതിനിധി സംഘം തുർക്കിയിൽ എത്തി.പടിഞ്ഞാറൻ ലിബിയയിലെ ഉന്നത സൈനിക കമാൻഡറായിരുന്നു അൽ-ഹദദ്. ലിബിയയിലെ സൈന്യത്തെ ഏകീകരിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ലിബിയയിലെ കരസേനാ മേധാവി ജനറൽ അൽ‑ഫിതൂരി ഗ്രൈബിൽ, സൈനിക നിർമാണ അതോറിറ്റി തലവൻ ബ്രിഗേഡിയർ ജനറൽ മഹ്മൂദ് അൽ-ഖത്താവി, ചീഫ് ഓഫ് സ്റ്റാഫിന്റെ ഉപദേഷ്ടാവ് മുഹമ്മദ് അൽ-അസാവി ദിയാബ്, ചീഫ് ഓഫ് സ്റ്റാഫിന്റെ ഓഫീസിലെ സൈനിക ഫോട്ടോഗ്രാഫർ മുഹമ്മദ് ഒമർ അഹമ്മദ് മഹ്ജൂബ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് നാല് ഉദ്യോഗസ്ഥർ. ഫാൽക്കൺ 50 മോഡൽ ബിസിനസ് ജെറ്റിലാണ് സംഘം സഞ്ചരിച്ചത്. അങ്കാറയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ തെക്കുള്ള ഹെയ്‌മാന ജില്ലയിലെ കെസിക്കാവാക് ഗ്രാമത്തിന് സമീപമാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.