1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 1, 2025
December 31, 2024
December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 29, 2024

യുദ്ധവിമാന അപകടം കൂട്ടിയിടിയില്‍; ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

Janayugom Webdesk
ഭോപ്പാൽ
January 29, 2023 10:46 pm

മധ്യപ്രദേശിലെ മൊറേന ജില്ലയിൽ പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) രണ്ട് മുൻനിര യുദ്ധവിമാനങ്ങൾ തകർന്ന് വീണത് ആകാശത്ത് വച്ചുണ്ടായ കൂട്ടിയിടിയിലാണെന്ന് പ്രതിരോധ വിദഗ്ധർ. സുഖോയ് എസ് യു-30, മിറാഷ് 2000 യുദ്ധവിമാനങ്ങൾ തകർന്ന് വീണുണ്ടായ അപകടത്തില്‍ ഒരു പൈലറ്റ് വീരമൃത്യു വരിച്ചിരുന്നു. 

മിറാഷ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സും സുഖോയ് വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കണ്ടെത്തിയതായി വ്യോമസേന അറിയിച്ചു. അപകടകാരണത്തെക്കുറിച്ച് വ്യോമസേന ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇരു വിമാനങ്ങളുടെയും പെെലറ്റുമാർ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നവരായതിനാൽ അന്വേഷണം നടത്താതെ സംഭവത്തിൽ കൂടുതൽ വിശദീകരണം നടത്താനാവില്ലെന്നാണ് വ്യോമസേനയുടെ വിശദീകരണം.

ഇരു വിമാനങ്ങളും ഒരേ സമയം തകർന്നു വീഴുകയും അവശിഷ്ടങ്ങൾ ഒരേ പ്രദേശത്ത് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഉറപ്പിക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു. പരിശീലനത്തിനിടെ ഇരു പെെലറ്റുമാരും തമ്മിൽ ആശയവിനിമയം നടത്തിയിരുന്നോ എന്ന ചോദ്യവും അവശേഷിക്കുന്നു. പരിശീലന പറക്കലാണെങ്കിലും അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായി നിരവധി മുൻകരുതലുകൾ സ്വീകരിക്കാറുണ്ട്. വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്നമുണ്ടായിരുന്നോ എന്നത് ഡാറ്റാ റെക്കോ‍ര്‍ഡര്‍ പരിശോധനകളിലൂടെ വ്യക്തമാകും. മിറാഷ് വിമാനത്തിന്റെ പൈലറ്റ് ഹനുമന്ത് റാവു സാരഥിയാണ് വീരമൃത്യു വരിച്ചത്. 

Eng­lish Summary:plane crash­es into an acci­dent; The black box was found
You may like this video also

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.