10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 10, 2025
January 10, 2025
January 10, 2025
January 9, 2025
January 9, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

വായിൽ പ്ലാസ്റ്റര്‍ ഒട്ടിച്ച്‌ മൂക്കിൽ ക്ലിപ്പ്; തിരുവനന്തപുരത്ത് പെണ്‍കുട്ടി മരിച്ച നിലയില്‍

Janayugom Webdesk
തിരുവനന്തപുരം
January 5, 2023 4:44 pm

പട്ടത്ത് യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയാണ് (20) മരിച്ചത്. വായില്‍ പ്ലാസ്റ്റര്‍ കൊണ്ട് മൂടി മൂക്കില്‍ ക്ലിപ്പിട്ട നിലയില്‍ അടച്ചിട്ടമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാവമുള്ളയാളാണ് സാന്ദ്ര. അതേസമയം സംഭവദിവസം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. അമ്മ ജോലി കഴിഞ്ഞുവന്ന്
വൈകീട്ട് വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതില്‍ തുറന്ന് പരിശോധിക്കുന്നത്. പെണ്‍കുട്ടി ഇപ്പോള്‍ പഠനത്തിന് പോകുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Summary;Plaster on the mouth and clip on the nose; Girl dead in Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.