തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 ല്‍ നിന്ന് 10 രൂപ ആക്കി. കോവിഡ് 19 പാന്‍ഡെമിക് കാരണം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നത് കണക്കിലെടുത്ത് കോമ്പീറ്റന്റ് അതോറിറ്റിയാണ് തീരുമാനമെടുത്തത്. കൊവിഡ്-19 പാന്‍ഡെമിക് സാഹചര്യങ്ങള്‍ക്കിടയില്‍ തിരക്ക് തടയാന്‍ 2021 ഒക്ടോബര്‍ 07 മുതല്‍ പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ക്ക് വര്‍ദ്ധിപ്പിച്ച തുകയാണ് കുറച്ചത്. കുറഞ്ഞ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. യാത്രക്കാര്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും റെയില്‍വേ അഭ്യര്‍ത്ഥിച്ചു.
English summary; Railway Platform ticket Low price in effect
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.