മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർത്ഥിയായിരുന്ന യുഡിഎഫിലെ തോമസ് ഉണ്ണിയാടൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടി.
പ്രൊഫസർ അല്ലാതിരുന്നിട്ടും പ്രൊഫസർ എന്ന പേരിൽ വോട്ടു പിടിച്ചു, എതിർ സ്ഥാനാത്ഥിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചു എന്നീ കാര്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. ജനങ്ങളെ കബളിപ്പിച്ച് നേടിയതാണ് ബിന്ദുവിന്റെ വിജയമെന്നും തോമസ് ഉണ്ണിയാടന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഹർജി നിലനിൽക്കില്ലെന്ന് ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി. ആരോപണങ്ങൾ തെളിയിക്കാനാവശ്യമായ രേഖകളോ വിവരങ്ങളോ ഹർജിയിൽ ഇല്ലെന്നും കോടതി വിലയിരുത്തി. തുടർന്ന് പ്രാഥമിക വാദം കേട്ട കോടതി ഹർജി നിലനിൽക്കില്ലെന്ന് കണ്ടെത്തി തള്ളുകയായിരുന്നു.
English Summary: plea against minister bindhu election rejected by highcourt
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.