6 March 2026, Friday

Related news

March 6, 2026
March 5, 2026
March 5, 2026
March 4, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
February 28, 2026
February 25, 2026

‘ദയവായി രക്ഷിക്കൂ’, റൊണാള്‍ഡോയോട് അപേക്ഷിച്ച് ഇന്ത്യയിൽ കുടുങ്ങിയ വിന്‍ഡീസ് താരം

Janayugom Webdesk
കൊൽക്കത്ത
March 6, 2026 9:18 pm

ടി20 ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും നാട്ടിലേക്ക് മടങ്ങാനാവാതെ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം. പശ്മിശേഷ്യ സംഘർഷത്തെത്തുടർന്ന് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാന സര്‍വീസുകള്‍ മുഴുവന്‍ റദ്ദാക്കിയതോടെയാണ് വിന്‍ഡീസ് ടീം ഇന്ത്യയില്‍ കുടുങ്ങിയത്. ഈ സാഹചര്യത്തിൽ നാട്ടിലെത്താൻ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് വിൻഡീസ് സ്പിന്നർ അക്കീൽ ഹൊസൈൻ.

ഈ സാഹചര്യത്തില്‍ വിമാനം അയച്ച് തന്നെ രക്ഷിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ആവശ്യപ്പെടുന്നതാകും നല്ലത്, എന്ന് അക്കീൽ ഹൊസൈൻ എക്‌സിൽ കുറിച്ചു. 24 മണിക്കൂറിനുള്ളിൽ ടീമിനായി ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുമെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ഇന്നലെ അറിയിച്ചിരുന്നെങ്കിലും, യാത്ര അനിശ്ചിതത്വത്തിലായതോടെയാണ് താരം ഇത്തരമൊരു പ്രതികരണവുമായി എത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയോട് അഞ്ച് വിക്കറ്റിന് തോറ്റതോടെയാണ് വെസ്റ്റ് ഇൻഡീസിന്‍റെ ലോകകപ്പ് പോരാട്ടം അവസാനിച്ചത്. നിലവില്‍ ടീം കൊൽക്കത്തയിൽ തന്നെ തുടരുകയാണ്. അന്താരാഷ്ട്ര വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം യാത്ര അതീവ സങ്കീർണ്ണമാണെന്ന് വിൻഡീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. താരങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഐസിസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ബോർഡ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.