
സംസ്ഥാനത്ത് പ്ലസ് വൺ സപ്ലിമെന്ററി പ്രവേശനത്തിനായി അൺ എയ്‌ഡഡ് സ്‌കൂളുകളിലുൾപ്പെടെ മിച്ചമുള്ളത് 93,634 സീറ്റുകൾ. മെറിറ്റ് – 58,061, എംആർഎസ് – 418, അൺ എയ്‌ഡഡ് – 35,155 എന്നിങ്ങനെയാണ് ഒഴിവുകൾ. ഇതുവരെ മെറിറ്റിൽ 2,68,584 വിദ്യാർത്ഥികൾ പ്രവേശനം നേടി. അൺ എയ്‌ഡഡ് ഉൾപ്പെടെ ആകെ 3,48,906 പേരാണ് പ്രവേശനം നേടിയത്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും 82,896 പേർ പ്രവേശനം നേടിയില്ല.
മലപ്പുറത്ത് 16,757 സീറ്റുകളാണ് ഒഴിവുള്ളത്. മെറിറ്റിൽ 8,742 സീറ്റുകൾ ശേഷിക്കുന്നു. ആകെ 62,119 വിദ്യാർത്ഥികൾ പ്രവേശനം നേടി. ഇനി 11,438 വിദ്യാർത്ഥികളാണ് പ്രവേശനം നേടാനുള്ളത്. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറിയിൽ ആകെ 20,585 പേർ പ്രവേശനം നേടി. 2,959 സീറ്റുകൾ ഒഴിവുണ്ട്. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ നാല് മുതൽ എട്ട് വരെ പ്രവേശനം നടക്കും. ഒമ്പത് മുതൽ 11 വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാം. 16ന് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഇതിനു ശേഷമുള്ള ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനും അവസരം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.