ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികള്‍ ജൂണ്‍ രണ്ടിന് ആരംഭിക്കും. ജൂണ്‍ ഒമ്പത് വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സമയം ലഭിക്കും. തുടര്‍ന്ന് 13ന് ട്രയല്‍ അലോട്ട്‌മെന്റും 19ന് ആദ്യ അലോട്ട്‌മെന്റും നടത്തും.
മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിന് പൂര്‍ത്തിയാക്കി ജൂലൈ അഞ്ചിന് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.
മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കിയായിരിക്കും ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുക. തുടര്‍ന്ന് സേ പരീക്ഷ വിജയികള്‍ ഉള്‍പ്പെടെ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ഓഗസ്റ്റ് നാലിന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്ന രീതിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
english summary;Plus One admission from June 2nd to 9th
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.