22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 10, 2024
December 6, 2024
November 28, 2024
November 28, 2024
November 26, 2024
November 25, 2024
November 21, 2024
November 16, 2024

പ്ലസ് വൺ പ്രവേശനം; കൂടുതൽ സമയം നൽകാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

Janayugom Webdesk
July 21, 2022 12:02 pm

പ്ലസ് വൺ പ്രവേശനത്തിനായി കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സിബിഎസ്ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഇനിയും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാത്തത് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു. പ്രവേശന തീയതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ കോടതിയിലെത്തുകയായിരുന്നു.

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടിയത് ഇന്ന് ഒരു മണിയോടെ അവസാനിക്കും. നേരത്തേ സിബിഎസ്ഇ വിദ്യാർത്ഥികളുടെ ഹരജി പരിഗണിച്ചാണ് പ്ലസ് വണ്ണിന് അപേക്ഷ നൽകാനുള്ള തീയതി ഇന്നു വരെ നീട്ടിയത്.

Eng­lish summary;Plus one admis­sion; In the High Court, the gov­ern­ment said that more time can­not be given

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.