ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പട്ടികജാതി, പട്ടികവർഗ, ഒഇസി വിദ്യാര്‍ത്ഥികൾ മാത്രമെ പ്രവേശന സമയത്ത് വില്ലേജ് ഓഫീസുകളിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളൂ. പ്ലസ് വൺ പ്രവേശനത്തിന്റെ ആവശ്യത്തിനെന്ന രീതിയിൽ നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന വില്ലേജ് ഓഫീസുകളിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ്.
English Summary: Plus One Admission: SSLC Certificate is sufficient to prove Nativity and Caste
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.