സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് തുടങ്ങും. ആദ്യ രണ്ട് അലോട്ട്മെന്റിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരിക്കും ക്ലാസുകളാരംഭിക്കുക. രണ്ടാഴ്ച കൊണ്ട് മുഴുവനായും ആശങ്കകൾ പരിഹരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഏതെല്ലാം വിഷയത്തിന് ഏതെല്ലാം പഞ്ചായത്ത് / താലൂക്കില്‍ കുറവ് വരുമെന്ന് മനസിലാക്കി മൂന്നാമത്തെ അലോട്ട്മെന്റോടെ ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയിൽ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവൺമെന്റ് അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതിന് കർശന വിലക്ക് ഉണ്ടാവും. ഇത് കണ്ടെത്താൻ വിജിലൻസ് പരിശോധന അടക്കം നടത്തുമെന്നും മന്ത്രി അറിയിച്ചു.
english summary;Plus One classes will start on July 5
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.