23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 29, 2024
July 26, 2023
June 25, 2023
June 19, 2023
June 9, 2023
August 22, 2022
August 17, 2022
August 16, 2022
August 9, 2022
July 29, 2022

പ്ലസ് വൺ ഏകജാലക പ്രവേശനം: ഒന്നാം ഘട്ടത്തിൽ 2,41,104 പേർക്ക് അലോട്ട്മെന്റ്

Janayugom Webdesk
തിരുവനന്തപുരം
June 19, 2023 11:40 pm

പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ ഒന്നാം ഘട്ടത്തിൽ 2,41,104 പേർക്ക് അലോട്ട്മെന്റ്. ഏകജാലക രീതിയിൽ പ്രവേശനം നടക്കുന്ന 3,03,409 മെറിറ്റ് സീറ്റുകളിലേക്ക് 4,60,147 അപേക്ഷകരാണുണ്ടായിരുന്നത്. ആദ്യ അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ അവശേഷിക്കുന്നത് 62,305 സീറ്റുകളാണ്. മതിയായ അപേക്ഷകരില്ലാത്ത ഇവ വിവിധ സംവരണ സീറ്റുകളാണ്. മൂന്നാമത്തെ അലോട്ട്മെന്റിൽ ഇവ അനുവദിക്കും. 14 ജില്ലകളിലെയും മുഴുവൻ ജനറൽ സീറ്റുകളും ആദ്യ അലോട്ട്മെന്റിലൂടെ നികത്തിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർക്ക് 21 ന് വൈകിട്ട് അഞ്ച് വരെ സ്കൂളുകളിൽ പ്രവേശനം നേടാം.

അലോട്ട്മെന്റ് വിവരങ്ങൾ www.admission. dge.kerala.gov.in എന്ന വെബ്സൈറ്റിലെ ‘Click for High­er Sec­ondary Admis­sion ‘എന്ന ലിങ്കിലൂടെ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Can­di­date Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
രണ്ടാംഘട്ട അലോട്ട്മെന്റ് ജൂൺ 26നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നേരിട്ട് എത്തി പ്രവേശന നടപടികൾ നിരീക്ഷിച്ചു.
അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മുഖ്യഘട്ട അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ജൂലൈ അഞ്ചിനു ശേഷമുള്ള സപ്ലിമെന്ററി അലോട്ട്മെന്റിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ ആകും.

Eng­lish Sum­ma­ry: Plus One Sin­gle Win­dow Entry: Allot­ment to 2,41,104 in Phase I

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.