19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 29, 2024
August 23, 2024
August 14, 2024
August 4, 2024
July 20, 2024
July 16, 2024
June 7, 2024
May 28, 2024
May 26, 2024
May 5, 2024

പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു

Janayugom Webdesk
July 22, 2022 11:41 am

തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു. വെട്ടിക്കാട്ട് മുക്ക് പാലത്തിൽ മുകളിൽ നിന്നും മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു.

ഇന്നലെ അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം. തലയോലപ്പറമ്പ് കുഴിക്കാട്ടിൽ കുഞ്ഞുമോൻ- മോളി ദമ്പതികളുടെ മകൾ ജിൻസി ആണ് മരിച്ചത്.

തിരുവനന്തപുരം നവോദയ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കെ ആണ് സംഭവം.

സാധനങ്ങൾ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം, ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെൺകുട്ടി ആരെയും അറിയിക്കാതെ പുറത്തേക്ക് പോയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടം കഴിഞ്ഞു തിരിച്ചെത്തിയ ഓട്ടോ ഡ്രൈവർ കണ്ടിരുന്നു. പിന്നാലെ ഓടി എത്തി വിളിച്ചെങ്കിലും കുട്ടി പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് വൈക്കം ഫയർസ്റ്റേഷനിൽ നിന്നുള്ള അഞ്ച് യൂണിറ്റ് സംഘം എത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം പുലർച്ചെ 2.30 യോടെ കണ്ടെത്തുകയായിരുന്നു.

Eng­lish summary;Plus Two stu­dent died after jump­ing into river

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.