26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 26, 2025
April 25, 2025
April 22, 2025
April 21, 2025
April 20, 2025
April 20, 2025
April 20, 2025
April 18, 2025
April 15, 2025

ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

Janayugom Webdesk
അടിമാലി
June 7, 2023 1:44 pm

പാറത്തോടിന് സമീപമുണ്ടായ ബൈക്കപകടത്തിൽ കമ്പളികണ്ടം സ്വദേശിയായ പ്ലസ് ടു വിദ്യാർഥി മരിച്ചു. കമ്പിളി കണ്ടം പടിഞ്ഞാറ്റേൽ ബിനുവിൻ്റെ മകൻ ആദർശ് (17) ആണ് മരിച്ചത്. പാറത്തോട് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയാണ് ആദർശ്. ഇന്നലെരാവിലെ 9 മണിയോടെ കമ്പിളികണ്ടത്തു നിന്നും പാറത്തോട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. പൾസർ ബൈക്ക് നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന ജീപ്പിൽ ഇടിയ്ക്കുകയായിരുന്നു. ഹെൽമെറ്റ് ഉണ്ടായിരുന്നുവെങ്കിലും,ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആദർശിൻ്റെ കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് നിഗമനം.ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ 24 ന് പനംകൂട്ടിയിൽ ബൈക്ക് തോട്ടിലേക്ക് വീണ്, രാജമുടി ഡി പോൾ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി . മങ്കുവ പെരുമാട്ടിക്കുന്നേൽ ഡിയോൺ (17) മരിച്ചിരുന്നു. മാതാവ്: ശാരി, സഹോദരി ആദിത്യ .

eng­lish sum­ma­ry; Plus Two stu­dent dies after his bike col­lides with a jeep
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.