ഹരിയാനയിൽ പശുക്കടത്തുകാരനെന്ന് കരുതി പ്ലസ്‌ടു വിദ്യാർത്ഥിയെ വെടിവെച്ച് കൊന്നു. സംഭവത്തെ തുടർന്ന് 5 പശുസംരക്ഷകർ അറസ്റ്റിൽ. ആഗസ്റ്റ് 23നുണ്ടായ സംഭവത്തിൽ ഇപ്പോൾ അഞ്ച് അക്രമികൾ അറസ്റ്റിലായി. അനിൽ കൗശിക്, വരുൺ, കൃഷ്ണ, അദേഷ്, സൗരഭ് എന്നിവരാണ് അറസ്റ്റിലായത്. ഫരീദാബാദ് സ്വദേശി ആര്യൻ മിശ്രയാണ് കൊല്ലപ്പെട്ടത്. ആര്യനും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ 30 കിലോമീറ്ററോളം പിന്തുടര്‍ന്നശേഷം അക്രമിസംഘം വെടിവയ്ക്കുകയായിരുന്നു.
പശുക്കടത്തുകാരെന്ന് സംശയിക്കുന്ന ചിലർ നഗരത്തിൽ തമ്പടിച്ചതായി വിവരം ലഭിച്ചതായി ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി. ഇരയായ ആര്യൻ മിശ്രയെയും സുഹൃത്തുക്കളായ ഷാങ്കി, ഹർഷിത് എന്നിവരെയും പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ച് ഡൽഹി-ആഗ്ര ദേശീയ പാതയിൽ ഗധ്പുരി ടോളിന് സമീപം 30 കിലോമീറ്ററോളം അവർ അവരുടെ കാറിനെ പിന്തുടർന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.