4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; അധ്യാപിക അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
June 23, 2023 9:16 am

പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപിക പൊലീസ് പിടിയിലായി. പോക്സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് ദിവസം മുന്‍പാണ് സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ അധ്യാപിക കൂട്ടി കൊണ്ട് പോയത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെയെത്താത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയെയും അധ്യാപികയെയും എറണാകുളത്ത് വച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായതായി തെളിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി ട്യൂഷന്‍ എടുക്കുന്നത് ഈ അധ്യാപികയാണ്. നേരത്തെ ഒരുതവണ കുട്ടിയെ കാണാനില്ലായിരുന്നു .അന്ന് വീട്ടുകാര്‍ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയെ കണ്ടെത്തുകയും അന്ന് നടത്തിയ വൈദ്യപരിശോധയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനിയും അധ്യാപികയും തമ്മില്‍ പരസ്പരം ഇഷ്ടത്തിലാണെന്നും അങ്ങനെയാണ് അധ്യാപികയുടെ കൂടെ പോയതെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.

Eng­lish Summary:Plus Two stu­dent kid­napped and tor­tured case; The teacher was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.