17 December 2025, Wednesday

Related news

December 16, 2025
December 16, 2025
December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 2, 2025
November 29, 2025
November 26, 2025
November 26, 2025

പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചു; സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Janayugom Webdesk
വടകര
March 28, 2023 12:47 pm

പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ പോക്സോ കേസില്‍ അറസ്റ്റില്‍. വടകര മടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ് അറസ്റ്റിലായത്. ഓര്‍ക്കാട്ടേരി കണ്ടോത്ത് താഴെകുനി ബാലകൃഷ്ണന്‍ (53)ആണ് അറസ്റ്റിലായത്.

വിദ്യാർത്ഥിനിക്ക് നിരന്തരം അശ്ലീല വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇതോടെ വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ചോമ്പാല പൊലീസ് സ്‌കൂളിലെത്തി പ്രിന്‍സിപ്പലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അധ്യാപികയോടൊപ്പം എത്തിയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വടകര ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Eng­lish Summary;Plus two stu­dent sent obscene mes­sage; School prin­ci­pal arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.