7 December 2025, Sunday

Related news

November 23, 2025
November 14, 2025
November 11, 2025
November 2, 2025
October 25, 2025
October 17, 2025
October 12, 2025
October 2, 2025
September 27, 2025
September 23, 2025

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോഡി ബ്രസീലീലെ റിയോ ഡി ജനേറയിലെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
July 6, 2025 9:44 am

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ബ്രസിലീലെ റീയോ ഡി ജനേറയിലെത്തി. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ബ്രസീല്‍ സ്വീകരിച്ചു. അർജന്‍റീനയിൽ നിന്നാണ് മോഡി ബ്രസീലിൽ എത്തിയത്. 

ആറ് പതിറ്റാണ്ടിനുശേഷം ബ്രസീൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് ബ്രിക്സ് അംഗരാജ്യങ്ങളുടെ ആദ്യ സെഷൻ.ആഗോള സുരക്ഷ, സമാധാനം എന്നതാണ് ഉച്ചകോടിയിലെ ആദ്യ അജണ്ട. നിലവിലെ സംഘർഷങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. 

ഭീകരവാദത്തെ ശക്തമായി എതിർക്കണമെന്ന് മോഡി ആവശ്യപ്പെടും. ബ്രിക്സ് ഉച്ചകോടിയിലെ പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണവും പരാമർശിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഭീകരതയെ ചെറുക്കാനുള്ള അവകാശം ഊന്നിപറയണം എന്നും ഇന്ത്യയുടെ നിർദ്ദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.