
പിഎം ശ്രീ നടപ്പാക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സിപിഐയുമായി ചർച്ച ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ നൽകാത്തതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പോയിട്ടുണ്ട്. കേന്ദ്രത്തിന്റെ സഹായം ലഭിക്കാൻ തുടർച്ചയായി ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും പേരാമ്പ്രയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അതിന് എസ്എസ്‍കെയുടെ പ്രവർത്തനം മുന്നോട്ട് പോകണം. എസ്എസ്‍കെയ്ക്ക് കേന്ദ്രത്തിന്റെ പണം ലഭിക്കണം. അതിലെ ഗണ്യമായ പങ്ക് കേന്ദ്രത്തിന്റേതാണ്. ചെറിയ ഭാഗം മാത്രമാണ് കേരളത്തിന്റേത്. കേന്ദ്രഫണ്ട് കിട്ടിയാലേ മുന്നോട്ട് പോകാനാവുകയുള്ളൂ. അതിന്റെ കൂടി ഭാഗമായാവും വിദ്യാഭ്യാസ വകുപ്പ് അങ്ങനെ സമീപനമെടുത്തത്. പിഎം ശ്രീ വിഷയത്തിൽ കേന്ദ്രനയത്തോട് എൽഡിഎഫിന് വിയോജിപ്പുണ്ട്. എന്നാൽ സർക്കാർ വകുപ്പുകൾക്ക് സ്വതന്ത്രമായ നിലപാടുകൾ സ്വീകരിക്കാമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.