
സംസ്ഥാനത്ത് പിഎം ശ്രീ നടപ്പിലാക്കില്ലെന്നും പദ്ധതി നടപ്പിലാക്കേണ്ടെന്നാണ് തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പദ്ധതിയോടുള്ള താല്പ്പര്യം കൊണ്ടല്ല, കുട്ടികള്‍ക്ക് 15,000 കോടി രൂപ കിട്ടണമെന്ന അത്യാഗ്രഹം കൊണ്ടാണ് താ ഒപ്പിട്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു. രണ്ട് കോടി രൂപയാണ് പിഎം ശ്രീ സ്കൂളിന് നല്‍കുന്നത്. അത് ഓട് മാറ്റിയിടാനും മതില്‍ കെട്ടാനും ശുചി മുറി കെട്ടാനുമൊക്കെ വേണ്ടിയാണെന്നും അത് നമുക്ക് ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ ലഭിക്കാനുള്ള 2000 കോടി രൂപ കിട്ടും എന്നുള്ളത് കൊണ്ട് ചെയ്തതാണ്. അല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഇപിയോടും തൊഴിലാളി വിരുദ്ധ നയത്തോടും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിട്ടുള്ളവര്‍ തന്നെയാണ് ഞങ്ങള്‍. പ്രത്യേകം ആരും ധീര വിപ്ലവകാരികളുടെ വേഷം ഏറ്റെടുക്കേണ്ട കാര്യമില്ല. ഞാനും ഇത്തരം പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.