വയനാട് ദുരന്തഭൂമി പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദർശിക്കാനെത്തിയത് പ്രതിപക്ഷ സമർദ്ദങ്ങൾക്ക് വിധേയമായിട്ടാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എം പി പറഞ്ഞു. കണ്ണർകാട് പി കൃഷ്ണപിള്ള സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഔദാര്യം പോലെയാണ് മോഡി കേരളത്തിലെത്തിയത്. ദുരന്തഭൂമിയിലേക്ക് മറ്റ് കേന്ദ്രമന്ത്രിമാർ വരുകയോ ദുരിതബാധിതരെ നേരിൽ കാണാനോ ശ്രമിച്ചിട്ടില്ല. ഇത് കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയാണ് തുറന്നുകാട്ടുന്നത്. ദുരന്തത്തെകുറിച്ചുള്ള പ്രവചനങ്ങളൊന്നും കേന്ദ്രം കേരളവുമായി പങ്കുവെച്ചിട്ടില്ല. ഈ വിഷയത്തിൽ പ്രധാനമന്ത്രി അടക്കമുള്ളവരുടെ അഭിപ്രായങ്ങൾ തീർത്തും വിചിത്രമാണ്. ഇപ്പോഴത്തെ സാഹചര്യത്തെ രാഷ്ട്രീയം കൊണ്ട് നേരിടാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. കേന്ദ്രം പിൻതിരിഞ്ഞില്ലെങ്കൽ പാർലമെന്റിലെ അകത്തും പുറത്തുമായി ശക്തമായ പ്രതിഷേധം പ്രതിപക്ഷം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.