10 January 2026, Saturday

Related news

January 10, 2026
January 10, 2026
January 10, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 6, 2026

പി എന്‍ മഹേഷ് ശബരിമല മേല്‍ശാന്തി; മുരളി പി ജി മാളികപ്പുറം മേല്‍ശാന്തി

Janayugom Webdesk
പത്തനംതിട്ട
October 18, 2023 9:20 am

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി പുത്തില്ലത്ത് മന പി എൻ മഹേഷിനെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശിയായ മഹേഷ് നിലവില്‍ തൃശൂര്‍ പാറമേക്കാവ് സഹമേല്‍ശാന്തിയാണ്.

പൂങ്ങാട്ടുമനയിലെ മുരളി പി ജി ആണ് നിയുക്ത മാളികപ്പുറം മേല്‍ശാന്തി. ഉഷ പൂജയ്ക്ക് ശേഷം പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ കുട്ടികളാണ് ഇരു മേല്‍ശാന്തിമാരുടെയും നറുക്കെടുപ്പ് നടത്തിയത്. ശബരിമല മേല്‍ശാന്തിക്കായി 17 പേരും മാളികപ്പുറത്ത് 12പേരുമാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്. തുലാം പൂജകള്‍ക്കായി ഇന്നലെ വൈകിട്ടാണ് ശബരിമല നട തുറന്നത്.

Eng­lish Sum­ma­ry: PN Mahesh new Sabari­mala melshanthi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.