പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പുരസ്കാരം ഡോ മണക്കാല ഗോപാലകൃഷ്ണന്. നാളെ വൈകിട്ട് 3മണിക്ക് തിരുവനന്തപുരത്തുള്ള ഭാരത് ഭവനില്‍ കൂടുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പുരസക്കാരം നല്‍കും. പന്ന്യന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.
മഹാകവി ഉള്ളൂരിന്റെ പ്രേമസംഗീത കാവ്യത്തെ ശാസ്ത്രീയ സംഗീത രൂപത്തില്‍ ചിട്ടപെടുത്തി സ്വദേശത്തും, വിദേശത്തുമായി നൂറ്റിഅമ്പതോളം വേദികളില്‍ അവതരിപ്പിക്കുകയും , കലാ വിദ്യാഭ്യാസത്തിന് സംസ്ഥാനത്താദ്യമായി പാഠ്യപദ്ധതി രൂപീകരിക്കുക, കേരള കലാമണ്ഡലമുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ കാലോചിതമായി സിലബസ് പരിഷ്കരിക്കുക തുടങ്ങി സംഗീത ‑സാഹിത്യ വിദ്യാഭ്യാസരംഗത്ത് ചെയ്തിട്ടുള്ള സേവനത്തിനാണ് ഡോ. മണക്കാല ഗോപാലകൃഷ്ണനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.