
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതിയായ വജ്ര വ്യാപാരി മെഹുൽ ചോക്സി അറസ്റ്റിൽ. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരം ബെൽജിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. 2018 മെയ് 23 നും 2021 ജൂൺ 15 നും മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് ജാമ്യമില്ലാ വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്‌സിയുടെ അറസ്റ്റ്. തട്ടിപ്പിൽ ഇയാളുടെ അനന്തരവൻ നീരവ് മോദിയും ഉൾപ്പെട്ടിരുന്നു.
സർക്കാർ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുണ്ടെന്നും ബെൽജിയം ഫെഡറൽ പബ്ലിക് സർവീസ് (എഫ്‌പിഎസ്) വിദേശകാര്യ വക്താവും സോഷ്യൽ മീഡിയ, പ്രസ്സ് മേധാവിയുമായ ഡേവിഡ് ജോർഡൻസ് പറഞ്ഞു. ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാൻ ബെൽജിയത്തിൽ താമസം ലഭിക്കുന്നതിന് ചോക്‌സി തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ രേഖകളാണ് നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.