22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 13, 2024
December 9, 2024
December 9, 2024
December 4, 2024
December 3, 2024
December 2, 2024
November 27, 2024
November 25, 2024

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി കലുങ്കിനടിയില്‍ കണ്ട വൃദ്ധനെ അറസ്റ്റുചെയ്തു

web desk
June 12, 2023 2:30 pm

സംശയാസ്പദമായ സാഹചര്യത്തില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കലുങ്കിനടിയിൽ കണ്ടെത്തിയ അറുപത്തിരണ്ടുകാരനെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലാണ് ദുരൂഹ സാഹചര്യത്തിൽ വൃദ്ധനെ പിടികൂടിയത്. ടി എ ഇബ്രാഹിം എന്നയാളാണ് അറസ്റ്റിലായത്.

ഇബ്രാഹിമിനെ തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയിൽ നിന്ന് ശനിയാഴ്ചയാണ് നാട്ടുകാർ പിടികൂടിയത്.  ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീടുമായും ഇയാള്‍ക്ക് പരിചയമുണ്ട്. വീട്ടിലെത്തി മടങ്ങുമ്പോൾ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ താൻ കുളിക്കാൻ കടവിൽ എത്തിയതാണെന്നാണ് പറഞ്ഞത്. തുടർന്ന് നാട്ടുകാർ ഇബ്രാഹിമിനെ ഈരാറ്റുപേട്ട പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ആണ് ഇബ്രാഹിം സ്കൂട്ടറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്.

Eng­lish Sam­mury: poc­so act, 62 Old man arrest­ed at erattupetta

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.