16 December 2025, Tuesday

Related news

November 15, 2025
November 15, 2025
August 9, 2025
August 8, 2025
August 2, 2025
June 29, 2025
June 24, 2025
June 4, 2025
May 30, 2025
May 11, 2025

പതിനാലുകാരിയായ പോക്സോ അതിജീവിതയ്ക്ക് കുഞ്ഞിനെ വിട്ടുനല്‍കി

Janayugom Webdesk
മലപ്പുറം
April 14, 2023 11:40 am

കുഞ്ഞിനെ തന്നില്‍ നിന്ന് വേര്‍പിരിച്ചെന്ന പരാതിയില്‍ പതിനാലുകാരിയായ പോക്സോ അതിജീവിതയ്ക്ക് മകനെ വിട്ടുനല്‍കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. കഴിഞ്ഞ അഞ്ചു മാസമായി മലപ്പുറം മഞ്ചേരിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുകയാണ് പെണ്‍കുട്ടി.

അതിജീവിതയെയും കുഞ്ഞിനെയും സംരക്ഷിക്കാന്‍ തയാറാണെന്നും വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് പിതൃസഹോദരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുവിനൊപ്പൊം പോകാൻ അനുവദിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിനെ വിട്ടുനല്‍കിയിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കുഞ്ഞിനെ വിട്ടുനല്‍കാൻ സിഡബ്ല്യുസി തീരുമാനിക്കുകയായിരുന്നു.

Eng­lish Sum­ma­ry: poc­so case vic­tim child
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.