
കോടതിയിൽ ഹാജരായ പോക്സോ കേസിലെ പ്രതി കോടതി നടപടികൾ നടക്കുന്നതിനിടെ വനിതാ പൊലീസിനെ ആക്രമിച്ച ശേഷം കടന്നു. കണ്ണനല്ലൂർ
ജയേഷ് ഭവനിൽ ജിനേഷാണ്(24) ഉദ്യോഗസ്ഥയെ ആക്രമിച്ചത്. മണിക്കൂറികൾക്കകം പ്രതിയെ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 11ന് കൊല്ലം പോക്സോ കോടതിയിലാണ് സംഭവം. ഇരവിപുരം പൊലീസ് സ്റ്റേഷന്‍ പരിതിയില്‍ പോക്സോ കേസില്‍ പ്രതിയായ ജിനേഷ് പ്രതി ഇന്നലെ രാവിലെ കോടതിയിൽ ഹാജരാവുകയായിരുന്നു.
കോടതി നടപടികൾ നടക്കുന്നതിനിടെ പെട്ടെന്ന് പ്രതി സമീപത്തു നിന്ന വനിത സിപിഒ പ്രസന്നയുടെ കഴുത്തിനു പിടിച്ചുതള്ളിയ ശേഷം കോടതിയിൽ നിന്നും
രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതി ബസിൽ കയറി കണ്ണനല്ലൂരിലേക്കു പോയി. യാത്രാ മധ്യേ ബസിൽ നിന്നും ഇറങ്ങുകയും സുഹൃത്തിന്റെ ബൈക്കിൽ
വീട്ടിലേക്കു പോകുകയുമായിരുന്നു. തുടർന്ന് വെസ്റ്റ് എസ്എച്ച്ഒ ഫയാസ്, ഇരവിപുരം എസ്എച്ച്ഒ രാജീവ്, കൊട്ടിയം എസ്എച്ച്ഒ സുനിൽ, വെസ്റ്റ് എസ്ഐ
എം.സരിത, കണ്ണനല്ലൂർ എസ്ഐ ജിബീഷ്, സിപിഒമാരായ ശ്രീലാൽ, വിനു വിജയൻ, ഷെമീർ എന്നിവരുൾപ്പെട്ട വൻ പൊലീസ് സംഘം സംഘം പ്രതിയുടെ വീടു വളഞ്ഞെങ്കിലും ഇയാൾ രക്ഷപ്പെട്ടു. പിന്നീട് വടക്കേ മൈലക്കാട് ഭാഗത്തു വച്ചു പിടികൂടുകയായിരുന്നു. ഇയാളെ ഇന്നു വീണ്ടും കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.